പൂച്ചയെ കാണാനില്ല, പിന്നാലെ തർക്കം; ഒടുവിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച് പേരക്കുട്ടി

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.ആക്രമണത്തിൽ തലയ്‌ക്കും കൈക്കും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

author-image
Greeshma Rakesh
Updated On
New Update
crime news

അറസ്റ്റിലായ ശ്രീകുമാർ , പരിക്കേറ്റ കേശവൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ: വീട്ടിലെ വളർത്തുപൂച്ചയെ കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച് പേരക്കുട്ടി. ഇരിങ്ങാലക്കുട സ്വദേശി കേശവനെ (79) ആണ് പേരക്കുട്ടി ശ്രീകുമാർ വെട്ടിപ്പരിക്കേൽപ്പിച്ചത്.ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.ആക്രമണത്തിൽ തലയ്‌ക്കും കൈക്കും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

ആക്രമണത്തിൽ പരിക്കേറ്റതിന് പിന്നാലെ മുത്തച്ഛനെ, ശ്രീകുമാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തെ തുടർന്ന് ഇരിങ്ങാലക്കുട സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത്, കേസിലെ പ്രതിയായ ശ്രീകുമാറിനെ തടഞ്ഞ് വയ്‌ക്കുകയും പിന്നീട് സ്ഥലത്തെത്തിയ കാട്ടൂർ പൊലീസിന് കൈമാറുകയും ചെയ്തു. വധശ്രമം അടക്കമുള്ള കേസിൽ പ്രതിയാണ് ശ്രീകുമാർ എന്നും, ഇയാൾ ലഹരിക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു.

 

cat thrissur Crime News