സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനകുറ്റത്തിന് അറസ്റ്റിൽ

സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്നാണ് കേസ്.

author-image
Vishnupriya
Updated On
New Update
johny

ജോണി സാഗരിഗ

കൊച്ചി: സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്നാണ് കേസ്. കോയമ്പത്തൂർ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് ജോണിയെ കസ്റ്റഡിയിൽ എടുത്തത്.

film producer johny sagaria