/kalakaumudi/media/media_files/2025/03/20/MWQboPwBTLM7qI5kdU64.jpg)
കോഴിക്കോട്: മയക്ക് മരുന്ന് കേസുകളിലെ കരുതല്‍ തടങ്കല്‍ നിയമം പ്രകാരം കോഴിക്കോട് വളയത്ത് ഒരാള്‍ അറസ്റ്റില്‍. ചെക്യാട് സ്വദേശി ചേണി കണ്ടി നംഷിദ് (38) നെയാണ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് പ്രതിക്കെതിരെ കരുതല്‍ തടങ്കല്‍ നിയമം നടപ്പിലാക്കിയത്.
ചെന്നൈയിലെ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ റീജണല്‍ ഓഫീസില്‍ നിന്നുള്ള ഉത്തരവിനെ തുടര്‍ന്നാണ് നടപടി. അറസ്റ്റിലായ പ്രതിയെ ഇന്ന് തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് അയക്കും.
വളയം, നാദാപുരം പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നാല് മയക്ക് മരുന്ന് കേസുകള്‍ നിലവില്‍ ഉണ്ട്. പ്രതി തുടര്‍ച്ചയായി വീണ്ടും വീണ്ടും ലഹരി വില്‍പ്പന ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായതോടെയാണ് കേന്ദ്ര നിയമ പ്രകാരമുള്ള പ്രത്യേക കരുതല്‍ തടങ്കല്‍. കോഴിക്കോട് ജില്ലയില്‍ ഈ വകുപ്പ് പ്രകാരം പൊലീസ് നടപടി സ്വീകരിച്ച ആദ്യത്തെ പ്രതിയാണ് നംഷിദ്.