/kalakaumudi/media/media_files/2025/02/05/hdrHyXpHCiV6h4zhoGns.jpg)
Rep. Img
ചെന്നൈ: ചെന്നൈ കിളമ്പാക്കത്ത് ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ ഓട്ടോറിക്ഷയില്‍ കയറ്റി പീഡിപ്പിച്ചു. യുവതിയുടെ മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തുകയും കയറാന്‍ വിസമ്മതിച്ചപ്പോള്‍ സ്ത്രീയെ ഓട്ടോറിക്ഷയിലേക്ക് ബലാല്‍ക്കാരമായി കയറ്റുകയുമായിരുന്നു. 18 വയസുള്ള യുവതി ഇതര സംസ്ഥാനക്കാരിയാണ്.
കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും ചെന്നൈ പൊലീസ് പറഞ്ഞു.
യുവതി ബസ് കാത്ത് നില്‍ക്കുമ്പോള്‍ യുവതിയുടെ സമീപം ഓട്ടോറിക്ഷ നിര്‍ത്തുകയും കയറാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. യുവതി വിസമ്മതിച്ചെങ്കിലും ബലാല്‍ക്കാരമായി കയറ്റുകയായിരുന്നു. തുടര്‍ന്ന് ബൈക്കിലെത്തിയ രണ്ട് പേര്‍ കൂടി ഓട്ടോറിക്ഷയില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഓട്ടോറിക്ഷയില്‍ നിന്ന് നിലവിളി കേട്ട വഴിയാത്രക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് പിന്തുടരുന്നതറിഞ്ഞ് പ്രതികള്‍ യുവതിയെ റോഡിലുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ബിജെപി നേതാവ് കെ അണ്ണാമലൈ തമിഴ്നാട് സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. തമിഴ്നാട്ടില്‍ ലൈംഗികാതിക്രമങ്ങള്‍ ഭയാനകമായ യാഥാര്‍ഥ്യമായി മാറിയെന്ന് അണ്ണാമലൈ എക്സില്‍ കുറിച്ചു. അണ്ണാ യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്ന ലൈംഗികാതിക്രമം വന്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.