ചെന്നൈ: പതിനേഴുകാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 45-കാരിയെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം.
കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമത്തില്‍നിന്നുള്ള കോളേജ് വിദ്യാര്‍ഥിയെ കാണാനില്ലെന്നുപറഞ്ഞ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് നടപടി. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത വിദ്യാര്‍ഥി 45 വയസ്സുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
വിവാഹിതയായ സ്ത്രീ ബാലനെ പ്രലോഭിച്ച് കൂടെക്കൂട്ടി ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന് കണ്ടതിനെത്തുടര്‍ന്ന് പോക്‌സോ ചുമത്തിയാണ് അറസ്റ്റ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
