/kalakaumudi/media/media_files/2025/02/12/qCfhNOLuQsRWKwZc0uYG.jpg)
Sony, Saji
ചേര്‍ത്തല : യുവതിയുടെ ദുരുഹ മരണത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പിതാവ് ആക്രമിച്ചതിനെ തുടര്‍ന്നാണ് മാതാവ് മരിച്ചതെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചേര്‍ത്തല നഗരസഭ 29ാം വാര്‍ഡില്‍ പണ്ടക ശാലാപറമ്പില്‍ സോണി (48) യെ ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തത് സോണിയുടെ ഭാര്യ സജി(46)യുടെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. ഈ മാസം ഒന്‍പതിന് അടക്കം ചെയ്ത മൃതദേഹം പരാതിയെ തുടര്‍ന്ന് കല്ലറ തുറന്നു പൊലീസ് പുറത്തെടുക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ സജി ഒരു മാസത്തോളം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു ഞായറാഴ്ച രാവിലെ 7.30നാണ് മരിച്ചത്. തുടര്‍ന്ന് വൈകിട്ട് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കൂകയും
ചെയ്തിരുന്നു.
ജനുവരി എട്ടിനു രാത്രി പത്തിനു ശേഷമാണ് സജിയെ തലക്കു പരിക്കേറ്റ നിലയില്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പി ച്ചത്.വീട്ടിലെ സ്റ്റെയര്‍ കെയ്സില്‍ നിന്നും വീണതായാണ് ആശുപത്രി അധികൃതരെ ധരിപ്പിച്ചിരുന്നത്
അതിനാല്‍ ദൂരൂഹത സംശയിച്ചിരുന്നില്ല. ആരും പരാതി നല്‍കാത്തസാഹചര്യത്തില്‍ സ്വാഭാവിക മരണമായി കണ്ട് മൃതദേഹം വീട്ടിലെത്തിച്ച് പിന്നീട് സംസ്‌കരിച്ചത്.
ചൊവ്വാഴ്ച മകള്‍ മീഷ്മ ചേര്‍ത്തല പോലീസില്‍ പരാതി തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത് വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി മീഷ്മക്ക് സംരക്ഷ ണം നല്‍കി സോണിയെ കസ്റ്റഡി യിലെടുക്കുകയായിരുന്നു. നിരന്തരം ഭാര്യയെ അക്രമിക്കുന്ന സോണി ജനുവരി എട്ടിനു രാത്രി സജിയെ അക്രമിച്ചെന്നും തല ഭിത്തി യിലിടിപ്പിച്ച് പരിക്കേല്‍ക്കുകയായിരുന്നുവെന്നും മകളുടെ മൊഴിയിലുള്ള തായാണ് വിവരം. മകള്‍ക്കു നേരെയും കത്തി കാട്ടി ഭീഷണി മുഴക്കിയതായും ഇതേ തൂടര്‍ന്നാണ് ആശുപത്രിയില്‍ വീണു പരിക്കു പറ്റിയതെന്നു പറഞ്ഞതെന്നുമാണ് വിവരം. ചൊവ്വാഴ്ച രാത്രി ഇക്കാര്യം പറഞ്ഞ് സോണി വീണ്ടും മകളെ ഭീഷണിപെടുത്തിയതോടെയാണ് പോലീസിനെ വിവരമറിയിച്ചത്.
ബുധനാഴ്ച രാവിലെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകിട്ട് മൂന്നരയോടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു പരിശോധന നടത്തിയത്. സബ് കളക്ടര്‍ സമീര്‍ കിഷന്‍, എ.എസ്.പി ഹരീഷ് ജയിന്‍, തഹസില്‍ദാര്‍ കെ.ആര്‍.മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് സെമിത്തേരിയില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാ ക്കിയത്.തുടര്‍ന്ന പോസ്റ്റു മോര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി യിലേക്ക് മാറ്റി. പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. നിലവില്‍ അസ്വാഭിവക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത് പോസ്റ്റു മോര്‍ട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാ നത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് പോലീസ് പറഞ്ഞു.