മിഠായിക്കു പേഴ്സില്‍നിന്ന് പണമെടുത്തു; സ്പൂണ്‍ ചൂടാക്കി നാലു വയസ്സുകാനെ പൊള്ളിച്ച് അമ്മയുടെ ക്രൂരത

ചായ വീണെന്നാണ് അശ്വതി ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട്, പേഴ്സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാല്‍ പൊള്ളിച്ചെന്നു  സമ്മതിക്കുകയായിരുന്നു.

author-image
Vishnupriya
New Update
pa

കൊല്ലം: മിഠായി വാങ്ങാന്‍ പണമെടുത്തതിന് സ്പൂണ്‍ ചൂടാക്കി കാലില്‍വെച്ച് പൊള്ളിച്ച് നാലുവയസ്സുകാരനോട് അമ്മയുടെ ക്രൂരത. അങ്കണവാടി വിദ്യാര്‍ഥിയാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്.

വലതുകാലിനു പൊള്ളലേറ്റ കുട്ടിയെ പൊതുപ്രവര്‍ത്തകരുടെ ഇടപെടലില്‍ കിളികൊല്ലൂര്‍ പോലീസ് ആശുപത്രിയിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്‌സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34)യുടെ പേരില്‍ പോലീസ് കേസെടുത്തു.

ചായ വീണെന്നാണ് അശ്വതി ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട്, പേഴ്സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാല്‍ പൊള്ളിച്ചെന്നു  സമ്മതിക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Child Abuse kollam