അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം: നാദാപുരത്ത് മധ്യവയസ്കൻ അറസ്റ്റിൽ

കുട്ടികളുടെ രക്ഷിതാക്കൾ വോട്ടു ചെയ്യാൻ പോയ സമയത്തും വിഷു ദിവസവും രണ്ടു കുട്ടികളെ വീട്ടിൽവച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണു പരാതി.

author-image
Vishnupriya
New Update
crime..

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

നാദാപുരം: അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കനെ അറസ്റ്റു ചെയ്തു. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അംഗൻവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ അംഗൻവാടിക്കു സമീപം താമസിക്കുന്ന അശോകനെയാണ്(50) വളയം പൊലീസ് പിടികൂടിയത്. കുട്ടികളുടെ രക്ഷിതാക്കൾ വോട്ടു ചെയ്യാൻ പോയ സമയത്തും വിഷു ദിവസവും രണ്ടു കുട്ടികളെ വീട്ടിൽവച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണു പരാതി.

 ഇന്നലെ രാത്രി വളയം പൊലീസ് ഇയാളെ വളയം ഗവ.ആശുപത്രി റോഡിൽ വച്ച് കസ്റ്റഡിയിൽ എടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.അഞ്ച് വയസ്സിൽ താഴെയുള്ളതാണു കുട്ടികളെയാണ് ഉപദ്രവിച്ചത്. അംഗൻവാടി ജീവനക്കാർ, ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ മൊഴി രേഖപ്പെടുത്തിയശേഷം നാദാപുരം ഡിവൈസ്പിക്ക് കൈമാറുകയായിരുന്നു.

children assult nadapuram