കോഴിക്കോട്: കഞ്ചാവ് കലര്‍ത്തിയ ചോക്‌ളേറ്റുകളുമായി ഡല്‍ഹി നോര്‍ത്ത് സ്വദേശി മൊഅനീസ് അജം( 42) പിടിയിലായി.
കുറ്റ്യാടി - തൊട്ടില്‍ പാലം റോഡിലെ സ്റ്റേഷനറിക്കടയില്‍ വെച്ചാണ് കഞ്ചാവ് കലര്‍ന്ന ചോക്ലേറ്റുമായി പിടിയിലായത്. മുഴുവന്‍ മിഠായികള്‍ക്കും കൂടി 348 ഗ്രാം തൂക്കമുണ്ടായിരുന്നു.
.
നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ അനിമോന്‍ ആന്റണി യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.