ലൈംഗിക ഉപദ്രവത്തിന് പിന്നാലെ പെണ്‍കുട്ടിയെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്

ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലും കൈയില്‍ മുറിവേറ്റ നിലയിലും പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് പൊലീസ് അനൂപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

author-image
Biju
Updated On
New Update
hthgg

chottanikkara

കൊച്ചി: ചോറ്റാനിക്കരയില്‍ പോക്സോ കേസ് അതിജീവിതയായ 19 കാരി മരിച്ചു. ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രി മരണവിവരം സ്ഥിരീകരിച്ച്ത്.  വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. 

പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്ന അനൂപ് എന്ന യുവാവാണ് 19കാരിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയത്.  ലൈംഗിക ഉപദ്രവത്തിന് പിന്നാലെ പെണ്‍കുട്ടിയെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി കഴുത്തില്‍ കുരുക്കിട്ടപ്പോള്‍ 'പോയി ചത്തോ' എന്നും അനൂപ് ആക്രോശിച്ചു. ക്രൂര മര്‍ദ്ദനത്തിന് ഇരയായ 19കാരി അതീവ ഗുരുതരാവസ്ഥയിലിരിക്കെയാണ് മരിച്ചത്.

ചോറ്റാനിക്കരയില്‍ കഴിഞ്ഞ ശനിയാഴ്ച പാതിരാത്രിയില്‍ നടന്ന നടുക്കുന്ന ക്രൂരതയാണ് അറസ്റ്റിലായ തലയോലപ്പറമ്പുകകാരന്‍ അനൂപിലൂടെ പുറത്തു വന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ കേട്ട് പൊലീസുപോലും നടുങ്ങി. 

തന്റെ സുഹൃത്തായിരുന്ന പെണ്‍കുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണില്‍ സംസാരിക്കുന്നത് പോലും അനൂപിന് ഇഷ്ടമല്ലായിരുന്നു. ശനിയാഴ്ച രാത്രിയും പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു കിട്ടാതായതോടെ അനൂപ് പാതിരാത്രി ഇവരുടെ വീട്ടിലേക്ക് നേരിട്ട് എത്തി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടി വാതില്‍ തുറന്നയുടനെ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ചു മര്‍ദ്ദിച്ചു. മുഖത്തടിച്ചു. പിടിച്ചു തള്ളി.

പെട്ടന്നുള്ള ആക്രമണത്തില്‍ തറയിലേക്ക് തെറിച്ചു വീണ പെണ്‍കുട്ടിയെ പ്രതി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും പൊലീസ് പറയുന്നു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു, കൈയില്‍ കിട്ടിയ ചുറ്റികകൊണ്ട് വീശി. ചുറ്റിക പെണ്‍കുട്ടിയുടെ തലയില്‍ കൊണ്ടു. നിലവിളിച്ചിട്ടും തല പിന്നീട് ഭിത്തിയില്‍ ഇടിപ്പിച്ചു. പെണ്‍കുട്ടി ശബ്ദമുണ്ടാക്കിയതോടെ മുഖം അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. അതിനിടെയാണ് വീടിനു പുറത്ത് ആളനക്കം കണ്ടത്. പെണ്‍കുട്ടി വിളിച്ചിട്ട് ആരോ വന്നതാണെന് തെറ്റിദ്ധരിച്ചു ഇയാള്‍ വീണ്ടും കുട്ടിയെ മര്‍ദ്ദിച്ചു. പിന്നീട് വസ്ത്രങ്ങള്‍ വലിച്ചു കീറി  ലൈംഗികമായി ഉപദ്രവിച്ചു

അതോടെയാണ് ഷാള്‍ ഫാനില്‍ കെട്ടി കഴുത്തില്‍ കുരുക്കി താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞു പെണ്‍കുട്ടി കട്ടിലില്‍ കയറിയത്. എന്നാല്‍ ഇത് വക വെക്കാതെ 'പോയി ചത്തോ' എന്ന് അനൂപ് ആക്രോശിച്ചു. പിടിവിട്ട് ഷാളില്‍ തൂങ്ങിയ പെണ്‍കുട്ടി മരണവെപ്രാളത്തില്‍ പിടയുന്നത് കണ്ട് അനൂപ് അടുക്കളയില്‍ നിന്ന് കത്തിയെടുത്തു ഷാള്‍ മുറിച്ചു. 

ഇതോടെ കുട്ടി പിടിഞ്ഞു താഴെ വീണു. കഴുത്തു മുറുകി ശ്വാസം കിട്ടാതെ പിടഞ്ഞ പെണ്‍കുട്ടിയുടെ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വീണ്ടും വായയും മൂക്കും അമര്‍ത്തിപ്പിടിച്ചു. ഇതോടെയാണ് പെണ്‍കുട്ടി പൂര്‍ണമായും അബോധാവസ്ഥയിലായത്. ആറരവരെ വീട്ടില്‍ തുടര്‍ന്ന അനൂപ് പെണ്‍കുട്ടി മരിച്ചെന്നു കരുതി രക്ഷപ്പെട്ടു.

ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലും കൈയില്‍ മുറിവേറ്റ നിലയിലും പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് പൊലീസ് അനൂപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  

പ്രതിയെ വീട്ടില്‍ എത്തിച്ചുള്ള തെളിവെടുപ്പില്‍ ചുറ്റികയും ഷാള്‍ മുറിക്കാന്‍ ഉപയോഗിച്ച കത്തിയും, പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും കണ്ടെത്തി. ക്രൂരനായ പ്രതിയെ സ്വന്തം നാട്ടുകാര്‍ക്ക് പോലും ഇഷ്ടമല്ലായിരുന്നു എന്നും നാട്ടുകാര്‍ തന്നെയാണ് ആളെവിടെ ഉണ്ടന്ന വിവരം അറിയിച്ചതെന്നും ചോറ്റാനിക്കര എസ്എച്ച്ഒ കെ.എന്‍.മനോജ് പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തുടരുന്ന പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തന്നെയാണ്. വെന്റിലേറ്ററില്‍ നിന്ന് ഇതുവരെ മാറ്റിയിട്ടില്ല. തലയ്ക്കുള്ളിലും കഴുത്തിലുമാണ് പരിക്ക്. സ്വകാര്യഭാഗത്തടക്കം മുറിവുകള്‍ ഉണ്ട്.

 

chottanikkara