/kalakaumudi/media/media_files/2025/01/30/05MP8AGOcjw9GBiWVc2O.jpg)
Chottanikkara
കൊച്ചി: ചോറ്റാനിക്കരയില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പ്രതി അനൂപ് അതിക്രൂരമായി ഉപദ്രവിച്ചെന്ന് പൊലീസ്. പെണ്‍കുട്ടിയുടെ ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകളുണ്ട്. ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചത് അനൂപ് തന്നെയാണെന്ന് പൊലീസ് പറയുന്നു. പോക്‌സോ അതിജീവിതയായ പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. പ്രതിയായ അനൂപ് സംശയരോഗിയാണെന്ന് പൊലീസ് പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി കഴിഞ്ഞ ഒരു വര്‍ഷമായി അനൂപ് അടുപ്പത്തിലാണ്. മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല.
സംഭവം നടന്ന ദിവസവും അനൂപ് ഈ വീട്ടിലത്തിയിരുന്നു. ആ സമയത്ത് പുറത്ത് ഒരാളെ കാണുകയും പെണ്‍കുട്ടി വിളിച്ചിട്ട് വന്നയാളാണ് ഇയാളെന്നും അനൂപ് കരുതി. അതിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിക്ക് അതിക്രൂരമായ രീതിയില്‍ മര്‍ദനമേറ്റിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആയുധം ഉപയോഗിച്ചാണോ മര്‍ദിച്ചതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പെണ്‍കുട്ടി ഷാളുപയോഗിച്ച് ഫാനില്‍ തൂങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ഷാള്‍ അനൂപ് മുറിക്കുകയും പിന്നീട് ഈ ഷാള്‍ കൊണ്ട് കുട്ടിയുടെ കഴുത്തില്‍ മുറുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി മരുന്നികളോട് പ്രതികരിക്കുന്നില്ല, ഗുരുതരമായ അവസ്ഥയിലാണുള്ളത്. ഇന്ന് പ്രതിയെ കോടതിയില ഹാജരാക്കും. അതിന് മുമ്പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതി അനൂപിന്റെ ക്രൂരതയുടെ വിശദാംശങ്ങള്‍ പൊലീസ് പറയുന്നതിങ്ങനെ. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു കിട്ടാതിരുന്നതോടെയാണ് രാത്രി വീട്ടിലേക് എത്തിയത്. വീട്ടില്‍ എത്തിയ ഉടന്‍ പെണ്‍കുട്ടിയെ അനൂപ് മര്‍ദ്ദിച്ചു. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. പെണ്‍കുട്ടി വിസമ്മതിച്ചതോടെ ലൈംഗികമായി ഉപദ്രവിച്ചു. തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു.
ഇതോടെ താന്‍ മരിക്കാന്‍ പോവുകയാണെന് പറഞ്ഞു പെണ്‍കുട്ടി ഷാള്‍ എടുത്തു ഫാനില്‍ കെട്ടി കഴുത്തില്‍ കുരുക്കി. പോയി ചത്തോ എന്ന് അനൂപ് ആക്രോശിചതോടെ പെണ്‍കുട്ടി ഫാനില്‍ തൂങ്ങി. പെണ്‍കുട്ടിയുടെ മരണവെപ്രാളംകണ്ട് അനൂപ് ഷാള്‍ മുറിച്ചു. താഴെ വീണ പെണ്‍കുട്ടിയുടെ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ മുഖംഅമര്‍ത്തി പിടിച്ചു. ഇതോടെയാണ് കുട്ടി അബോധാവസ്ഥയിലായത് 4 മണിക്കൂറോളം വീട്ടില്‍ നിന്ന അനൂപ് കുട്ടി മരിച്ചെന്നു കരുതി വീടിന്റ പിന്നിലൂടെ
രക്ഷപെട്ടുവെന്നും പൊലീസ് വെളിപ്പെടുത്തി.