സഹപാഠികളുടെ ക്രൂരമര്‍ദനം; സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് പരാതി. എട്ടാംക്ലാസ് വിദ്യാര്‍ഥിയെയാണ് സഹപാഠികള്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്.

author-image
Athira Kalarikkal
Updated On
New Update
Bullying

Representational Image

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് പരാതി. എട്ടാംക്ലാസ് വിദ്യാര്‍ഥിയെയാണ് സഹപാഠികള്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ഒരുമാസത്തോളം ചികിത്സയിലായിരുന്നു.

മാര്‍ച്ച് 18-നാണ് വിദ്യാര്‍ഥിക്ക് നേരേ ക്രൂരമായ ലൈംഗികപീഡനം നടന്നതെന്നാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. കുട്ടിയെ ക്ലാസില്‍നിനിന്ന് കൂട്ടിക്കൊണ്ടുപോയ ചില സഹപാഠികള്‍ നിരന്തരമായി മര്‍ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. കുട്ടിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മകനെ മര്‍ദിച്ചു. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വടികൊണ്ടായിരുന്നു ആക്രമണം. സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റിയതായും ഇതേത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റതായും അമ്മ പറഞ്ഞു.

 

Crime injury Bullying School Student