/kalakaumudi/media/media_files/2024/11/29/0tQlhVGHpv9RkPwS7coe.jpg)
ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ശുചിമുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒഡീഷാ സ്വദേശി പെണ്‍കുട്ടിയെ ഇരുപതു വയസ്സുള്ള ബീഹാറില്‍ നിന്നുള്ള സഹയാത്രികന്‍ ബലാത്സംഗം ചെയ്തു. ഹൈദരാബാദിനും സെക്കന്തരാബാദിനും ഇടയില്‍ വെച്ച് വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.
എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി ശുചിമുറിയിലേക്ക് പോയപ്പോള്‍ പ്രതി പിന്തുടരുകയായിരുന്നു. ശുചിമുറിയില്‍ കയറിയ പെണ്‍കുട്ടിയെ പ്രതി ബലം പ്രയോഗിച്ച് അകത്തു കടന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവം അയാള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചതോടെ സഹയാത്രികര്‍ ഇയാളെ പിടികൂടി റെയില്‍വേ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.