/kalakaumudi/media/media_files/2025/07/10/raja-accuse-2025-07-10-16-01-20.png)
കോയമ്പത്തൂര്‍ : കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ പ്രതി ടൈലറര്‍ രാജ (48) 26 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍.ബംഗളൂരുവില്‍ നിന്ന് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.കോയമ്പത്തൂര്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.ഇയാള്‍ നിരവധി കൊലക്കേസുകളിലും പ്രതിയാണ്.1998 ഫെബ്രുവരി 14 ന് നടന്ന സ്‌ഫോടനത്തില്‍ 58 പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.സ്‌ഫോടനത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു.തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും മുമ്പ് ഇയാള്‍ തയ്യല്‍ക്കാരനായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.കോയമ്പത്തൂരിലെ വല്ലാല്‍ നഗറില്‍ വീട് വാടകയ്‌ക്കെടുത്താണ് ഇയാള്‍ സ്‌ഫോടനത്തിനാവശ്യമായ ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.