പെൺസുഹൃത്തിനൊപ്പം ബൈക്കിൽ വരുന്നതിനിടെ കോളേജ് വിദ്യാർഥിയെ വെട്ടിക്കൊന്നു;മൂന്നുപേർ അറസ്റ്റിൽ

കഴിഞ്ഞദിവസം ബൈക്ക് പാർക്കുചെയ്തതുമായി ബന്ധപ്പെട്ട് ഉദയകുമാറും നരേഷും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനുകാരണമെന്നാണ് പൊലീസ് നിഗമനം.

author-image
Greeshma Rakesh
New Update
drt

മരിച്ച ചിറ്റലപ്പാക്കം സ്വദേശി ഉദയകുമാർ

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: ചെന്നൈയിൽ പെൺസുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച കോളേജ് വിദ്യാർഥിയെ വെട്ടിക്കൊന്നു. ചിറ്റലപ്പാക്കം സ്വദേശി ഉദയകുമാറാണ് (20)കൊല്ലപ്പെട്ടത്.മൂന്നുപേർ അടങ്ങുന്ന സംഘമാണ് കൊലപ്പെടുത്തിയത്.സംഭവത്തിൽ നരേഷ് (24), കൃഷ്ണ (19), ശങ്കർകുമാർ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രിയിൽ ഉദയകുമാറും സുഹൃത്തും ബൈക്കിൽ വരുമ്പോൾ തടഞ്ഞുനിർത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു. ആക്രമണത്തിൽനിന്ന് ഉദയകുമാറും ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിന്തുടർന്ന സംഘം ക്രൂരമായി മുഖത്തും കാലിനും വെട്ടുകയായിരുന്നു.

പിന്നീട് സംഘം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഗുരുതരപരിക്കേറ്റ ഉദയകുമാറിനെ ആദ്യം ക്രോംപേട്ടുള്ള സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ചയോടെ  മരണപ്പെടുകയായിരുന്നു. ഉദയകുമാർ പള്ളിക്കരണിയിലുള്ള സ്വകാര്യ കോളേജിൽ എം.ബി.എ. വിദ്യാർഥിയായിരുന്നു.

കഴിഞ്ഞദിവസം ബൈക്ക് പാർക്കുചെയ്തതുമായി ബന്ധപ്പെട്ട് ഉദയകുമാറും നരേഷും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. വാഗ്വാദത്തിനൊടുവിൽ നരേഷിനെ ഉദയകുമാർ മർദിച്ചു. ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനുകാരണമെന്നാണ് പൊലീസ് നിഗമനം.

 

 

 

murder Crime News college student chennai news