ബെംഗളൂരുവിൽ പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ പീഡിപ്പിച്ചു

‘‘ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു’’– അഡീഷനൽ പൊലീസ് കമ്മിഷണർ‍ മാധ്യമങ്ങളോട് പറഞ്ഞു.

author-image
Vishnupriya
New Update
sexual
Listen to this article
0.75x1x1.5x
00:00/ 00:00

ബെംഗളൂരു: പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആൾ ബലാത്സംഗം ചെയ്തു. ബെംഗളൂരുവിലെ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിയാണ് പീഡനത്തിരയായത് . കോറമംഗലയിൽ നടന്ന പാർട്ടിക്കുശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി.

‘‘ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു’’– അഡീഷനൽ പൊലീസ് കമ്മിഷണർ‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഒരാളെ മാത്രമാണ് സംശയിക്കുന്നതെന്നും സംഭവസ്ഥലം സന്ദർശിച്ചതായും പൊലീസ് പറഞ്ഞു.

Bengaluru rape