ഇൻസ്റ്റഗ്രാമിൽ പോസ്റ്റിന് കമന്റ് ഇട്ടു : വിദ്യാർത്ഥിക്ക് കെഎസ് യു പ്രവർത്തകരുടെ ക്രൂര മർദ്ദനം, നാലുപേർ അറസ്റ്റിൽ

ഇന്നലെയാണ് കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിനെ കെഎസ്‍യു പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്.ആക്രമണത്തിൽ രണ്ടാം വർഷം ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിന് സാരമായി പരിക്കേറ്റിരുന്നു

author-image
Rajesh T L
New Update
hewia

പാലക്കാട്: രണ്ടാം വർഷ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ കെഎസ്‍യു നേതാക്കൾ അറസ്റ്റിൽ. ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ കെഎസ്‍യു യൂണിയൻ ഭാരവാഹി ഉൾപ്പെടെ നാല് നേതാക്കളാണ് പിടിയിലായത്. കോളേജ് യൂണിയൻ ഭാരവാഹി ദർശൻ, കെഎസ്‌‍യു യൂണിറ്റ് ജോയിൻ സെക്രട്ടറി റഹൂഫ്, യൂണിറ്റ് വൈസ് പ്രസിഡന്‍റ്  സൂരജ്, കെഎസ്‌‍യു ഡിപ്പാർട്ട്മെന്‍റ് പ്രസിഡന്‍റ്  അഭിനേഷ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

ഇന്നലെയാണ് കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിനെ കെഎസ്‍യു പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കമന്‍റിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 
ആക്രമണത്തിൽ രണ്ടാം വർഷം ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിന് സാരമായി പരിക്കേറ്റിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനാണ് കാര്‍ത്തിക്.

college student student ksu fight KSU