യാത്രക്കാരിക്ക് ലൈംഗികാതിക്രമം കണ്ടക്ടർ പിടിയിൽ

author-image
Shibu koottumvaathukkal
Updated On
New Update
eiNQ8JQ33349

കോഴിക്കോട്: യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. നൊച്ചാട് സ്വദേശി റൗഫ് ആണ് അറസ്റ്റിലായത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ഓടുന്ന എടത്തിൽ ബസിന്റെ കണ്ടക്ടറാണ് ഇയാൾ.

കഴിഞ്ഞ മാസം ജൂൺ 10നായിരുന്നു കേസിനാസ്പദമായ സംഭവം. ബസിൽ വെച്ചായിരുന്നു യാത്രക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. യുവതി ബഹളം വെച്ചതോടെ പ്രതി ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതി ഒളിവിൽ പോകുകയാണ് ഉണ്ടായത്. കോയമ്പത്തൂരും കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇയാൾ സ്വന്തം വീട്ടിലേക്ക് വരുന്നുവെന്ന വിവരത്തെ തുടർന്ന് പേരാമ്പ്ര പൊലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

 

 

bus abuse