പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; യുവാവിന് കുത്തേറ്റു

വാഹനം റോഡില്‍ നിര്‍ത്തി എന്നാരോപിച്ചുള്ള വാക്കേറ്റമാണ് അക്രമത്തില്‍ എത്തിയത്. അമലിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി വളയം പൊലീസ് അന്വേഷണം തുടങ്ങി. 

author-image
Athira Kalarikkal
New Update
conflict2

Representational Image

കോഴിക്കോട്: വളയം ജാതിയേരിയില്‍ പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. വളയം തീക്കുനി സ്വദേശി ചപ്പരച്ചാം കണ്ടി അമല്‍ ബാബുവിനാണ് (22) സോഡ കുപ്പി കൊണ്ടുള്ള കുത്തേറ്റത്. രാത്രി 9 മണിയോടെയാണ് സംഭവം.

പരിക്കേറ്റ അമലിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വാഹനം റോഡില്‍ നിര്‍ത്തി എന്നാരോപിച്ചുള്ള വാക്കേറ്റമാണ് അക്രമത്തില്‍ എത്തിയത്. അമലിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി വളയം പൊലീസ് അന്വേഷണം തുടങ്ങി. 

 

conflict parking