നടപടി ബലാത്സംഗക്കേസില്‍

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ രാകേഷ് റാത്തോഡ് ഒളിവിലായിരുന്നു. എന്നാല്‍, ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും രണ്ടാഴ്ചയ്ക്കുള്ളില്‍ സീതാപൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

author-image
Biju
New Update
rr6u

Rakesh Rathore accused of sexually exploiting woman under pretext of marriage

ലഖ്‌നൗ: കോണ്‍ഗ്രസ് എംപി രാകേഷ് റാത്തോഡ് ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോഡ് അറസ്റ്റിലായത്. 45കാരി നല്‍കിയ പരാതിയില്‍ രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കോണ്‍ഗ്രസ് എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാമെന്നും വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. 

നേരത്തെ, ജനുവരി 17ന് രാകേഷ് റാത്തോഡിനെതിരെ ബലാത്സംഗം (64), ക്രിമിനല്‍ ഭീഷണി 351 (3), തോക്ക് ഉപയോഗിച്ചുള്ള ഭീഷണി (327) (2) എന്നീ വകുപ്പുകള്‍ പ്രകാരം സീതാപൂരിലെ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ രാകേഷ് റാത്തോഡ് ഒളിവിലായിരുന്നു. എന്നാല്‍, ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും രണ്ടാഴ്ചയ്ക്കുള്ളില്‍ സീതാപൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

തനിക്കെതിരായ എഫ്‌ഐആറിലെ ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നതിനിടെയാണ് രാകേഷ് റാത്തോഡിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് സീതാപൂര്‍ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു. കൂടുതല്‍ നിയമനടപടികള്‍ക്കായി രാകേഷ് റാത്തോഡിനെ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

ആരോപണങ്ങളില്‍ വ്യക്തത നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പൊലീസിന് മുന്നില്‍ ഹാജരായില്ലെന്നും കഴിഞ്ഞ രണ്ടാഴ്ചയായി അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.