പാലക്കാട്ട് ദമ്പതിമാര്‍ വെട്ടേറ്റു മരിച്ച നിലയില്‍; നാലുവയസ്സുകാരന് ഗുരുതര പരിക്ക്

മരിച്ചവരുടെ കുടുംബാംഗമായ യുവാവ് കൈഞരമ്പ് മുറിച്ച നിലയില്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

author-image
Biju
New Update
crime

പാലക്കാട്: തോട്ടക്കരയില്‍ ദമ്പതിമാരെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീര്‍ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. വളര്‍ത്തുമകള്‍ സുല്‍ഫിയത്തിന്റെ നാലുവയസ്സായ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

രാത്രി പന്ത്രണ്ടോടെയാണ് ദാരുണസംഭവം നടന്നത്. സുല്‍ഫിയത്ത് പരിക്കേറ്റ മകനുമായി ഓടിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. വീട്ടിലെത്തിയ നാട്ടുകാര്‍ ദമ്പതിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മരിച്ചവരുടെ കുടുംബാംഗമായ യുവാവ് കൈഞരമ്പ് മുറിച്ച നിലയില്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.