ഹൈദരാബാദ്: മൊബൈല്‍ ആപ്പ് വഴി പണം സമ്പാദിക്കുന്നതിന് ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്തതിന് ദമ്പതികള്‍ അറസ്റ്റിലായി. വീഡിയോ കാണാന്‍ പണം നല്‍കിയ ഉപയോക്താക്കളുമായി ദമ്പതികള്‍ ആപ്പില്‍ ലിങ്കുകള്‍ പങ്കുവെക്കുമായിരുന്നു. ലൈവ് സ്ട്രീമില്‍ ഇവര്‍ മുഖംമൂടി ധരിച്ചാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്.
കാര്‍ ഡ്രൈവറായ 41 വയസ്സുള്ള ഭര്‍ത്താവും 37 വയസ്സുള്ള ഭാര്യയുമാണ് അറസ്റ്റിലായത്. എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗമായാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസിനോട് ദമ്പതികള്‍ സമ്മതിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ഐടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.