ഹൈദരാബാദില്‍ സിപിഐ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

മാലക് പേട്ട് സലിവാഹന നഗര്‍ പാര്‍ക്കില്‍ രാവിലെ ഏഴരയ്ക്ക് ആണ് സംഭവമുണ്ടായത്.സ്വിഫ്റ്റ് കാറില്‍ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ ശേഷം വെടിവയ്ക്കുകയായിരുന്നു.

author-image
Sneha SB
New Update
HYDRABAD DEATH

 

ഹൈദരാബാദ് : ഹൈദരാബാദില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ വെടിവെച്ചുകൊലപ്പെടുത്തി. ചന്തു നായിക് എന്ന ചന്തു റാത്തോഡിനെയാണ് കൊലപ്പെടുത്തിയത്. മാലക് പേട്ട് സലിവാഹന നഗര്‍ പാര്‍ക്കില്‍ രാവിലെ ഏഴരയ്ക്ക് ആണ് സംഭവമുണ്ടായത്.സ്വിഫ്റ്റ് കാറില്‍ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ ശേഷം വെടിവയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ചന്തു മരിച്ചു. നാഗര്‍കുര്‍നൂല്‍ അച്ചംപേട്ട് സ്വദേശിയായ ചന്തു നായിക് തെലങ്കാനയിലെ സിപിഐ നേതൃത്വത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു . രാഷ്ട്രീയ കൊലപാതകമാകാനുള്ള സാധ്യത പൊലീസ് അന്വേഷിക്കുന്നുണ്ട്. സിപിഐ എംഎല്‍ പ്രവര്‍ത്തകനായ രാജേഷ് എന്നയാള്‍ ചന്തുവിന് എതിരെ ഭീഷണി മുഴക്കിയിരുന്നുവെന്ന് ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. എല്ലാ സാദ്ധ്യതകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

murder gun shot death