/kalakaumudi/media/media_files/2026/02/17/perambra-2026-02-17-08-35-04.jpg)
കോഴിക്കോട്: പേരാമ്പ്രയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ദിനേശന്‍ (49) എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറ്റ്യാടിയിലെ കട അടച്ച് മടങ്ങുമ്പോള്‍ പേരാമ്പ്ര മുതുവണ്ണാച്ച പ്രദേശത്ത് വച്ചായിരുന്നു ആക്രമണം. മൂന്നംഗ സംഘമാണ് ദിനേശന് നേരെ ആക്രമണം നടത്തിയത്. തലക്കും കൈകള്‍ക്കും പരിക്കുണ്ട്. സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സിപിഐ എം ആരോപിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
