/kalakaumudi/media/media_files/2026/02/16/img_2576-2026-02-16-20-29-08.jpeg)
ച​ണ്ഡീ​ഗ​ഢ്: ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ച് യു​വ​തി മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന നി​കി​ത (24) എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ചത്.അം​ബ​ല​യി​ൽ നി​ന്നും നാ​ല് യാ​ത്ര​ക്കാ​രു​മാ​യി പോ​കു​മ്പോ​ഴാ​ണ് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ നി​കി​ത സ​ഞ്ച​രി​ച്ച ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​കി​ത റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു​വെ​ന്നും നി​യ​ന്ത്ര​ണം വി​ട്ട കാ​ർ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യെ​ന്നും ഓ​ട്ടോ ഡ്രൈ​വ​ർ ര​വീ​ന്ദ​ർ സിം​ഗ് പ​റ​ഞ്ഞു.
നി​കി​ത​യെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ന് ശേ​ഷം ആ​ശു​പ​ത്രി​യു​ടെ മു​ൻ​പി​ൽ നി​കി​ത​യു​ടെ കു​ടും​ബ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വ​ലി​യ പ്ര​തി​ഷേ​ധം ന​ട​ത്തി.
മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച പോ​ലീ​സി​നെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
