ഒളവണ്ണയിൽ പൂച്ചയെ മരത്തിന് മുകളിൽ കെട്ടി തൂക്കി കൊന്ന നിലയിൽ

നിലവിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്

author-image
Vineeth Sudhakar
New Update
s

പന്തീരാങ്കാവ്∙ ഒളവണ്ണയിൽ പൂച്ചയെ മരത്തിന് മുകളിൽ കെട്ടി തൂക്കി കൊന്ന നിലയിൽ. വിവരം അറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. ഒളവണ്ണ കയറ്റിയിൽ തറയിൽ തൊടി താഴം മാനാടത്ത് ശോഭനയുടെ വീട്ടിലെ മാവിന് മുകളിലാണ് പൂച്ചയെ ആരോ കൊന്ന് കെട്ടി തൂക്കിയത്.സംഭവം അറിഞ്ഞ ഉടനെ വീട്ടുകാർ  നല്ലളം പൊലീസിൽ പരാതിപ്പെട്ടു. രാവിലെ വെറ്ററിനറി വിഭാഗം എത്തി പോസ്റ്റ് മോർട്ടം ചെയ്യും. നിലവിൽ നല്ലളം പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.