കണ്ണൂര്‍ പറശ്ശിനിക്കടവിലെ സ്വകാര്യ ലോഡ്ജിൽ  സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം

ചെറുകുന്ന് സ്വദേശി കെ.വി സീമയെ ആണ് ലോഡ്ജിലെ  602 ‘മത്തെ  മുറിയില്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആൺ സുഹൃത്ത് ചെറുകുന്ന് സ്വദേശിയായ കെ.പി.വിജയനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു

author-image
Vineeth Sudhakar
New Update
Crime

കണ്ണൂര്‍ പറശ്ശിനിക്കടവിലെ സ്വകാര്യ ലോഡ്ജിൽ  സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. ആൺ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്. ചെറുകുന്ന് സ്വദേശി കെ.വി സീമയെ ആണ് ലോഡ്ജിലെ  602 ‘മത്തെ  മുറിയില്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആൺ സുഹൃത്ത് ചെറുകുന്ന് സ്വദേശിയായ കെ.പി.വിജയനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച കാരണം  വ്യക്തമല്ല.ഇന്നലെ ഉച്ചയോടെയാണ് ഇരുവരും ഒരുമിച്ച് ലോഡ്ജില്‍ മുറിയെടുത്തത്. വൈകുന്നേരം വിജയന്‍ മുറിപൂട്ടി പുറത്തുപോകുകയും ചെയ്തു. പിന്നീട് ഇന്നലെ രാത്രി 9 മണിയോടെ ലോഡ്ജിലെ ആളുകൾ വന്നു നോക്കുമ്പോഴാണ് സീമയെയാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചു. ഉടന്‍ കാണാതായ വിജയനായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.എന്നാല്‍ രാവിലെയോടെ മാട്ടൂലില്‍ പുഴയോരത്ത് തൂങ്ങിമരിച്ച നിലയില്‍ വിജയനേയും കണ്ടെത്തുകയായിരുന്നു. ഇരുവരും അയല്‍വാസികളാണെന്നാണ് വിവരം. തെങ്ങിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു വിജയന്‍റെ മൃതദേഹം. കഴിഞ്ഞ കുറേ നാളുകളായി ഇരുവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്.