/kalakaumudi/media/media_files/2026/02/07/4e4ed3f0-1764-4eca-bbce-b79f0ae1ce2e-2026-02-07-09-40-04.jpeg)
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി കൗ​ൺ​സി​ല​റു​ടെ മൂ​ന്നാം ഭാ​ര്യ​യെ ആ​ദ്യ ബ​ന്ധ​ത്തി​ലെ മ​ക​ൻ കു​ത്തി​ക്കൊ​ന്നു. മ​ന്ദ്​സൗ​ർ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ഷാ​ഹി​ദ് മി​യോ​യു​ടെ മൂ​ന്നാ​മ​ത്തെ ഭാ​ര്യ റു​ബീ​ന ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ഷാ​ഹി​ദ് മി​യോ​യു​ടെ ആ​ദ്യ ഭാ​ര്യ​യി​ലെ മ​ക​ൻ സാ​ഹി​ൽ ആ​ണ് പ്ര​തി. പി​താ​വ് മൂ​ന്നാ​മ​തും വി​വാ​ഹം ക​ഴി​ച്ച​തി​ൽ സാ​ഹി​ൽ കു​പി​ത​നാ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി റു​ബീ​ന​യോ​ട് ക​ടു​ത്ത പ​ക പു​ല​ർ​ത്തി​യി​രു​ന്ന സാ​ഹി​ൽ ഒ​ടു​വി​ൽ കൃ​ത്യം ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു.
കോ​ട്​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള അ​ഭി​ന​ന്ദ​ൻ ന​ഗ​റി​ൽ വൈ​കു​ന്നേ​രം 5:30 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ദ​ർ​പു​ര​യി​ലു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ക്ക​ൽ​നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​ന്നി​റ​ങ്ങു​മ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ സാ​ഹി​ൽ ഇ​വ​രു​ടെ വ​യ​റ്റി​ലും നെ​ഞ്ചി​ലും ത​ല​യി​ലും ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. മ​റ്റൊ​രാ​ളും സാ​ഹി​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​ൾ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി​പ്പോ​യി.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റു​ബീ​ന​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ൽ സാ​ഹി​ൽ ആ​ണെ​ന്ന് ആ​ർ​ക്കും മ​ന​സി​ലാ​യി​രു​ന്നി​ല്ല.എ​ന്നാ​ൽ, ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സാ​ങ്കേ​തി​ക തെ​ളി​വു​ക​ളും പോ​ലീ​സി​നെ സാ​ഹി​ലി​ലേ​ക്ക് എ​ത്തി​ച്ചു. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പി​താ​വി​ന്‍റെ പു​ന​ർ​വി​വാ​ഹ​ത്തോ​ടു​ള്ള എ​തി​ർ​പ്പാ​ണ് കൊ​ല​ന​ട​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് സാ​ഹി​ൽ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.
സാ​ഹി​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് സോ​ഹി​ലി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
