/kalakaumudi/media/media_files/2025/12/25/police-jeep-2025-12-25-12-20-45.jpg)
കൊ​ച്ചി: യു​വാ​ക്ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ വൈ​പ്പി​ൻ സ്വ​ദേ​ശി​ക​ളാ​യ നി​തി​ൻ, നെ​സ്റ്റ​ൺ എ​ന്നി​വ​ർ​ക്കാ​ണ് പോലീസ് മർദ്ദനമേറ്റത്.
ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ വാ​ഹ​നത്തിന്റെ അമിതവേഗത യുവാക്കൾ ചോദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഇതിൽ പ്രകോപിതരായ പോ​ലീ​സു​കാ​ർ ഇ​വ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പിന്നീട് മർദ്ദനമേറ്റ യു​വാ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ള​വു​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.നിലവിൽ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ റൂ​റ​ൽ എ​സ്​പി മു​ന​മ്പം ഡി​വൈ​എ​സ്പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
