ഭോപ്പാല്‍: മധ്യപ്രദേശിലെ മൗഗഞ്ചില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. നാല് പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. പെൺകുട്ടിയും
സുഹൃത്തും ബോര്‍ഡ് പരീക്ഷ കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. ഈ സമയം ബൈക്കില്‍ അതുവഴി വരികയായിരുന്ന പരിചയക്കാരന്‍ ഇരുവരെയും ബൈക്കില്‍ കയറ്റി. വഴിയില്‍ വച്ച് സുഹൃത്തിനെ ഇറക്കിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ അടുത്തുള്ള ഖനിയുടെ ഭാഗത്തേക്ക് കൊണ്ടുപോകുകയും സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.തുടർന്ന് ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി പോലീസ് തിരച്ചിൽ നടത്തി എങ്കിലും ഇവരെ പിടി കിട്ടിയില്ല.ഇപ്പോൾ മധ്യ പ്രാദേശിലെ ഒരു ബന്ധു വീട്ടിൽ വെച്ചാണ് പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ വേണ്ടി മറ്റു സുഹൃത്തുക്കളെ നിർബന്ധിച്ചത്.പീഡിപ്പിച്ച പെൺകുട്ടി ഇയാളുടെ അയൽക്കാരിയും അകന്ന ബന്ധുവും കൂടിയാണ്.
മധ്യപ്രദേശിലെ മൗഗഞ്ചില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ
നാല് പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
