ഭാ​ര്യ​ക്കെ​തി​രെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി

വി​ള​വൂ​ർ​ക്ക​ൽ ഈ​ഴ​ക്കോ​ട് ഗ്രീ​ൻ​വി​ല്ല ഗാ​ർ​ഡ​ൻ​സി​ൽ പാ​ലാ​ഴി പ്ര​ദീ​പി(44)​നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

author-image
Vineeth Sudhakar
New Update
IMG_2345

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി.

വി​ള​വൂ​ർ​ക്ക​ൽ ഈ​ഴ​ക്കോ​ട് ഗ്രീ​ൻ​വി​ല്ല ഗാ​ർ​ഡ​ൻ​സി​ൽ പാ​ലാ​ഴി പ്ര​ദീ​പി(44)​നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ രാ​ത്രി​യാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

വീ​ടി​ന്‍റെ കാ​ർ​പോ​ർ​ച്ചി​ലെ സീ​ലിം​ഗ് ഹു​ക്കി​ലാ​ണ് പ്ര​ദീ​പി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി ത​ച്ചോ​ട്ട് കാ​വ് ജം​ഗ്ഷ​നു സ​മീ​പം ത​ച്ചോ​ട്ട് എ​ന്ന പേ​രി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​ദീ​പ്.

ര​ണ്ടാം ഭാ​ര്യ​യാ​യ ത​ച്ചോ​ടു​കാ​വ് സ്വ​ദേ​ശി പ്രി​യ​യു​മാ​യി ഒ​ന്നി​ച്ച് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ വീ​ണ് കാ​ലൊ​ടി​ഞ്ഞ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു​വ​ര​വേ പ്രി​യ​യു​മാ​യി കു​ടും​ബ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ പി​ണ​ങ്ങി​യ​താ​യാ​ണ് വി​വ​രം.ബി​സി​ന​സി​ലും സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി ഒ​റ്റ​യ്ക്കാ​ണ് പ്ര​ദീ​പ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. മ​ര​ണ​ത്തി​ന് കാ​ര​ണം പ്രി​യ​യും അ​വ​രു​ടെ അ​മ്മ പ്ര​സ​ന്ന​യും ഹോ​ട്ട​ലി​നു എ​തി​ർ​വ​ശം കൃ​പ എ​ന്ന വ​ർ​ക്ക്‌​ഷോ​പ്പ് ന​ട​ത്തു​ന്ന വി​നോ​ദ് എ​ന്ന​യാ​ളു​മാ​ണെ​ന്ന സൂ​ച​ന ന​ൽ​കി​യാ​ണ് പ്ര​ദീ​പ് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലു​ള്ള​ത്.

മ​ര​ണ കാ​ര്യ​ത്തി​ൽ മ​റ്റ് സം​ശ​യം ഇ​ല്ലെ​ന്ന​താ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വി​ഷ​യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി