പ​ഞ്ചാ​ബി​ലെ ത​ര​ൺ ത​ര​ൺ ജി​ല്ല​യി​ൽ സ​ഹ​പാ​ഠി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി വി​ദ്യാ​ർ​ഥി.

ഒ​ന്നാം വ​ർ​ഷ നി​യ​മ​വി​ദ്യാ​ർ​ഥി​ക​ളാ​യ നൗ​ഷെ​ഹ്‌​റ പ​ന്നു​വാ​ൻ നി​വാ​സി​യാ​യ സ​ന്ദീ​പ് കൗ​ർ, ജ​ല​ന്ധ​ർ ജി​ല്ല​യി​ലെ മ​ല്ലി​യ​ൻ ഗ്രാ​മ​വാ​സി​യാ​യ പ്രി​ൻ​സ് രാ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച

author-image
Vineeth Sudhakar
New Update
IMG_2348

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ത​ര​ൺ ത​ര​ൺ ജി​ല്ല​യി​ൽ സ​ഹ​പാ​ഠി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി വി​ദ്യാ​ർ​ഥി.

ഒ​ന്നാം വ​ർ​ഷ നി​യ​മ​വി​ദ്യാ​ർ​ഥി​ക​ളാ​യ നൗ​ഷെ​ഹ്‌​റ പ​ന്നു​വാ​ൻ നി​വാ​സി​യാ​യ സ​ന്ദീ​പ് കൗ​ർ, ജ​ല​ന്ധ​ർ ജി​ല്ല​യി​ലെ മ​ല്ലി​യ​ൻ ഗ്രാ​മ​വാ​സി​യാ​യ പ്രി​ൻ​സ് രാ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ന്‍റെ ക്ലാ​സ് മു​റി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 9.15ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ക്ലാ​സി​ലേ​ക്ക് ക​യ​റി​വ​ന്ന പ്രി​ൻ​സ്, സ​ന്ദീ​പ് കൗ​റി​ന​ടു​ത്തേ​ക്ക് എ​ത്തു​ക​യും ഇ​രു​വ​രും സം​സാ​രി​ക്കാ​നാ​യി മു​റി​യു​ടെ പി​ൻ​ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യു​മാ​യി​രു​ന്നു. മ​റ്റൊ​രു പെ​ൺ​കു​ട്ടി​യും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

സം​സാ​ര​ത്തി​നി​ടെ ബാ​ഗി​ൽ നി​ന്നും തോ​ക്കെ​ടു​ത്ത യു​വാ​വ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം പെ​ൺ​കു​ട്ടി​യു​ടെ ത​ല​യ്ക്ക് നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി വീ​ണ​യു​ട​ൻ ത​ന്നെ ഇ​യാ​ൾ സ്വ​ന്തം ത​ല​യ്ക്കും വെ​ടി​വെ​ച്ചു. ഈ ​സ​മ​യം ക്ലാ​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി പു​റ​ത്തേ​ക്കോ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.‌

ഇ​രു​വ​രും ത​ല്‍​ക്ഷ​ണം മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി സി​വി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കു​റ്റ​കൃ​ത്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച തോ​ക്കും വെ​ടി​യു​ണ്ട​ക​ളും പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ക​ണ്ടെ​ടു​ത്തു. തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ഫോ​റ​ന്‍​സി​ക് സം​ഘ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. കൊ​ല​യ്ക്ക് കാ​ര​ണം പ്ര​ണ​യ​ബ​ന്ധം സം​ബ​ന്ധി​ച്ച മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.