മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് തൊ​ട്ട് മു​ൻ​പ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പ്ര​ശ​സ്ത റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റ് ഹൃ​ദ​യാ​ധ​ഘാ​തം മൂ​ലം മ​രി​ച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്

മ​ക​ളു​ടെ വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ വീ​ട്ടി​ൽ വ​ച്ച് ഇ​യാ​ൾ സ്വ​യം വെ​ടി​വ​ച്ചി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ് ദി​വ​സ​ങ്ങ​ളോ​ളം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഇ​യാ​ൾ, വി​വാ​ഹ ദി​ന​മാ​യ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു.

author-image
Vineeth Sudhakar
New Update
IMG_2382

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് തൊ​ട്ട് മു​ൻ​പ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പ്ര​ശ​സ്ത റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റ് ഹൃ​ദ​യാ​ധ​ഘാ​തം മൂ​ലം മ​രി​ച്ചു. ഉ​ഷാ​ർ ഗേ​ലാ​നി(58) ആ​ണ് മ​രി​ച്ച​ത്.മ​ക​ളു​ടെ വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ വീ​ട്ടി​ൽ വ​ച്ച് ഇ​യാ​ൾ സ്വ​യം വെ​ടി​വ​ച്ചി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ് ദി​വ​സ​ങ്ങ​ളോ​ളം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഇ​യാ​ൾ, വി​വാ​ഹ ദി​ന​മാ​യ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് ഗേ​ലാ​നി ത​ന്‍റെ ലൈ​സ​ൻ​സു​ള്ള റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​വ​ച്ച​ത്. ശ​ബ്ദം കേ​ട്ടെ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​യാ​ളെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സൂ​റ​ത്തി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ അ​റി​യ​പ്പെ​ടു​ന്ന പേ​രാ​യി​രു​ന്നു തു​ഷാ​ർ ഗേ​ലാ​നി. നി​ര​വ​ധി വ​ലി​യ റെ​സി​ഡ​ൻ​ഷ്യ​ൽ, കൊ​മേ​ഴ്‌​സ്യ​ൽ പ​ദ്ധ​തി​ക​ളു​മാ​യി ബ​ദ്ധ​പ്പെ​ട്ട വ്യ​ക്തി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.