
കൊട്ടിയം: കാപ്പാ കേസിൽ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് സഹോദരങ്ങളെ ക്രൂരമായി മർദിച്ച സംഭവത്തിൽ കൊട്ടിയം പൊലീസിന്റെ പിടിയിലായി. ഫെബ്രുവരി ഏഴിന് തന്‍റെ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി കൊടുത്തില്ല എന്ന വൈരാഗ്യത്തിൽ സഹോദരങ്ങളെ ക്രൂരമായി ആക്രമിച്ച തഴുത്തല പുതുച്ചിറ കുന്നുംപുറത്ത് വീട്ടിൽ വട്ടോളി എന്ന രഞ്ജിത്തി(34)നെയാണ് അറസ്റ്റ് ചെയ്തത്.
പുതുച്ചിറ സ്വദേശികളും ഇയാളുടെ സഹോദരന്മാരുമായ അഖിൽ, അക്ഷയ് എന്നിവരെയാണ് ക്രൂരമായി മർദിച്ചത്. മർദന ദൃശ്യങ്ങളുടെ വീഡിയോ മറ്റൊരാളെകൊണ്ട് രഞ്ജിത്ത് എടുപ്പിക്കുകയും ചെയ്തു. സഹോദരങ്ങളുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് കൊട്ടിയം പൊലീസ് രഞ്ജിത്തിനെ പുതുച്ചിറയിൽ നിന്നും അറസ്റ്റ് ചെയ്തത്.
രഞ്ജിത്ത് നേരത്തെയും കാപ്പാ കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സി.ഐ പ്രദീപിന്റെ നിർദേശപ്രകാരം എസ്.ഐ നിതിൻ നളന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
