വ​ഴി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍ക്ക​ത്തി​ല്‍ അച്ഛ​നെ​യും മ​ക​നെ​യും മ​ര്‍ദി​ച്ച അ​യ​ല്‍വാ​സി​ക​ള്‍ അ​റ​സ്റ്റി​ല്‍

. നെ​ടും​കു​ന്നം പ​തി​ക്ക​ല്‍പ്പ​ടി പി.​എ​സ്. അ​നി​ല്‍കു​മാ​ര്‍ (54), ഇ​ര​ട്ട​ക്കു​ളം ഡൊ​മി​നി​ക് ജോ​സ​ഫ് (72), മ​നോ​ജ് പേ​ക്കാ​വി​ല്‍ (46) എ​ന്നി​വ​രെ​യാ​ണ് ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

author-image
Vineeth Sudhakar
New Update
arrest

നെ​ടും​കു​ന്നം: വ​ഴി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍ക്ക​ത്തി​ല്‍ അച്ഛ​നെ​യും മ​ക​നെ​യും മ​ര്‍ദി​ച്ച അ​യ​ല്‍വാ​സി​ക​ള്‍ അ​റ​സ്റ്റി​ല്‍. നെ​ടും​കു​ന്നം പ​തി​ക്ക​ല്‍പ്പ​ടി പി.​എ​സ്. അ​നി​ല്‍കു​മാ​ര്‍ (54), ഇ​ര​ട്ട​ക്കു​ളം ഡൊ​മി​നി​ക് ജോ​സ​ഫ് (72), മ​നോ​ജ് പേ​ക്കാ​വി​ല്‍ (46) എ​ന്നി​വ​രെ​യാ​ണ് ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ടും​കു​ന്നം മാ​ണി​കു​ളം പ​താ​ലി​ല്‍ പി.​ജെ. ജോ​ണ്‍ (72), മ​ക​ന്‍ ജെ​റി ജോ​ണ്‍ (36) എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ക​ള്‍ മ​ര്‍ദി​ച്ച​ത്. ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ പി.​ജെ. ജോ​ണ്‍ ചെ​ത്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ പ​തി​ക്ക​ല്‍പ്പ​ടി ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. വ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേത​ന്നെ ത​ര്‍ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ സ്ഥാ​പി​ച്ച ഗേ​റ്റ് അ​യ​ല്‍വാ​സി​ക​ള്‍ ത​ക​ര്‍ത്ത​ത​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ല്ലു​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റാ​ണ് ജോ​ണി​ന്‍റെ ത​ല​യ്ക്കു പ​രി​ക്കേ​റ്റ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.