/kalakaumudi/media/media_files/2025/10/03/crime-2025-10-03-12-49-05.jpg)
കൊല്ലം: ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു.ചെറിയ വഴക്കിനെ തുടർന്ന് ഉണ്ടായ അടിപിടിയാണ് പിന്നീട് കൊലപാതകത്തിൽ എത്തിയത്. സഹോദരൻ കെനിൽ ആണ് ജേഷ്ഠൻ അനിലിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്.ആക്രമണ ശേഷം അയൽവാസികളോട് ഇയാൾ തന്നെ വിവരം പറയുക ആയിരുന്നു.അനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം നടന്നത്.ഇരുവരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരാണെന്ന് നാട്ടുകാർ പറഞ്ഞു.സംഭവ സ്ഥലത്ത് എത്തിയ പോലീസ് ഉടൻ തന്നെ കെനിലിനെ കസ്റ്റഡിയിലെടുത്തു കേസ് രെജിസ്റ്റർ ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
