വെള്ളത്തിന് രുചി വ്യത്യാസം; ശുദ്ധജല സംഭരണിയില്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ചത്തുപൊങ്ങിയ മീനുകൾ

വെള്ളത്തിന് രുചി വ്യത്യാസം വന്നതോടെ പഞ്ചായത്ത് പ്രസിഡൻറ് ഷിബു സിറിയക്കിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മീനുകൾ ചത്തുപൊങ്ങിയത് കണ്ടത്

author-image
Vineeth Sudhakar
New Update
IMG_2457

പാലക്കാട്: ശുദ്ധജല സംഭരണിയിലെ മീനുകൾ ചത്തുപൊങ്ങിയ നിലയിൽ. പാലക്കാട് അട്ടപ്പാടി അഗളിയിൽ തുമ്പപ്പാറ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയിലെ മീനുകളാണ് ചത്തുപൊങ്ങിയത്. വെള്ളത്തിന് രുചി വ്യത്യാസം വന്നതോടെ പഞ്ചായത്ത് പ്രസിഡൻറ് ഷിബു സിറിയക്കിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മീനുകൾ ചത്തുപൊങ്ങിയത് കണ്ടത്. പഞ്ചായത്തിലെ നാല് വാർഡുകളിലായി രണ്ടായിരത്തിലധികം കുടുംബങ്ങൾക്കാണ് ഇവിടെ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്നത്. ശുദ്ധജല സംഭരണിയുടെ മേൽനോട്ടത്തിനായി നിയോഗിച്ച ഒൻപത് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. സംഭരണിയിലെ വെള്ളം വറ്റിച്ച ശേഷം പമ്പിങ് ആരംഭിച്ചു.നെല്ലിപ്പതി, അഗളി ഭൂതി വഴി, ഗൂളിക്കടവ് എന്നീ ജനസാന്ദ്രത ഏറിയതും സ്കൂളുകളും സർക്കാർ ഓഫീസുകളും നിലകൊള്ളുന്നതുമായ ഭാഗത്തേക്കുള്ള ജലസംഭരണിയിലാണ് മീനുകൾ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തി. ഏകദേശം 2000 ത്തിന് മുകളിൽ ഉപഭോക്താക്കളാണ് ജലസംഭരണിക്കുള്ളത്. കുടിവെള്ള പരിപാലനത്തിനായി ഒമ്പതോളം ജീവനക്കാർ പഞ്ചായത്തിന് കീഴിൽ ഉണ്ട്. ഇവരുടെ അനാസ്ഥയാണ് ഈ ദുരവസ്ഥക്ക് കാരണമായത്. അഗളി പഞ്ചായത്ത് പ്രസിഡൻ്റ് ഷിബു സിറിയക്കും മറ്റ് ഉദ്ദ്യോഗസ്ഥരും കൂടി നടത്തിയ പരിശോധനയിലാണ് ഈ ഗുരുതര പ്രശ്നം കണ്ടെത്തിയത്. തുടർന്ന് ജല വിതരണം തടഞ്ഞ് വക്കുകയും ടാങ്ക് വൃത്തിയാക്കുകയും ചെയ്തു. കൃത്യവിലോപം നടത്തിയവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കും എന്ന് പഞ്ചായത്ത് അറിയിച്ചു