എ​ഴു​ത്തു​കാ​ര​ൻ വി.​എ​സ്. അ​നി​ൽ​കു​മാ​റി​ന് നേ​രെ ഭീ​ഷ​ണി; വീ​ടി​ന് മു​ന്നി​ൽ റീ​ത്ത് വെ​ച്ചു

​പു​സ്ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​കാം ഇ​ത്ത​ര​മൊ​രു ഭീ​ഷ​ണി​ക്ക് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു

author-image
Vineeth Sudhakar
New Update
IMG_2619

ക​ണ്ണൂ​ർ: പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ വി.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ അ​ജ്ഞാ​ത​ർ റീ​ത്ത് വെ​ച്ചു. ക​ണ്ണ​പു​ര​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന് മു​ന്നി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ റീ​ത്ത് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ഴു​തി​യ പു​സ്ത​കം വി.​എ​സ്. അ​നി​ൽ​കു​മാ​ർ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.ഈ ​പു​സ്ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​കാം ഇ​ത്ത​ര​മൊ​രു ഭീ​ഷ​ണി​ക്ക് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന റീ​ത്ത് വീ​ടി​ന് മു​ന്നി​ൽ വെ​ച്ച​ത് വ​ധ​ഭീ​ഷ​ണി​ക്ക് തു​ല്യ​മാ​ണെ​ന്നാ​ണ് കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും ആ​രോ​പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ വി.​എ​സ്. അ​നി​ൽ​കു​മാ​ർ ക​ണ്ണ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​റ്റ​ക്കാ​രെ ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.