/kalakaumudi/media/media_files/2024/11/26/uR4qe2wWku7vzvq3bHxf.jpg)
ക​ണ്ണൂ​ർ: മ​ക​ൻ മു​റ്റ​ത്തേ​ക്കു ക​സേ​ര​യോ​ടെ വ​ലി​ച്ചെ​റി​ഞ്ഞ അ​മ്മ മ​രി​ച്ചു.​പ​ള്ളി​യാം​മൂ​ല ല​ക്ഷം​വീ​ട് ന​ഗ​റി​ലെ വി. ​ശാ​ന്ത​യാ​ണ് (88) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 11 നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​ചെ​ല​വി​ന് സ​ജീ​വ​ൻ പ​ണം ന​ൽ​കാ​ത്ത​ത് ശാ​ന്ത ചോ​ദ്യം ചെ​യ്ത വി​ദ്വേ​ഷ​ത്തി​ലാ​ണ് ക​സേ​ര​യി​ൽനി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ ത​ട​ഞ്ഞു​വ​ച്ച ശേ​ഷം ഇ​രി​ക്കു​ന്ന ക​സേ​ര ഉ​ൾ​പ്പെ​ടെ ശാ​ന്ത​യെ മു​റ്റ​ത്തേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ​ത്.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശാ​ന്ത ക​ണ്ണൂ​ർ എ​കെ​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇന്നു പു​ല​ർ​ച്ച​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ വി. ​സ​ജീ​വ​നെ (58) വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​മ​ൻ. മ​റ്റ് മ​ക്ക​ൾ: ര​ഞ്ജി​നി, സ​ജി​നി, സ​ജി​ത, പ​രേ​ത​നാ​യ ബാ​ല​ൻ. മ​രു​മ​ക്ക​ൾ: പ്ര​കാ​ശി​നി, മ​നോ​ഹ​ര​ൻ, സ​ര​സ, പ​രേ​ത​രാ​യ ര​വീ​ന്ദ്ര​ൻ, അ​നി​ൽ കു​മാ​ർ. സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് പ​യ്യാമ്പ​ല​ത്തു ന​ട​ക്കും
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
