ഒടുവിൽ കുറ്റം സമ്മതിച്ച് പ്രതി

വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു

author-image
Vineeth Sudhakar
New Update
crimen

കൊ​ച്ചി: വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. ​ക​സ്റ്റ​ഡി​യി​ലു​ള്ള ഷാ​ജി കു​റ്റം സ​മ്മ​തി​ച്ചെ​ന്നും ഇ​യാ​ൾ റി​ട്ട. ഹൈ​ക്കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​നി​യാ​യ സു​ധ ബേ​ബി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. സു​ധ​യു​ടെ അ​മ്മ​യും ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്.

ഷാ​ജി​യു​ടെ വാ​ഹ​ന​ത്തി​ലാ​ണ് ഇ​രു​വ​രും വൈ​റ്റി​ല റെ​യി​ല്‍ പാ​ള​ത്തി​ന് സ​മീ​പ​ത്തേ​ക്ക് വ​ന്ന​ത്. എ​ന്നാ​ല്‍ ഏ​റെ നേ​രം ക​ഴി​ഞ്ഞ് ഷാ​ജി ഒ​റ്റ​യ്ക്ക് പോ​കു​ന്ന​തി​ന്‍റെ ദ്യ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. ഷാ​ജി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​മ്പോ​ള്‍ ഇ​യാ​ളു​ടെ വ​സ്ത്ര​ത്തി​ൽ ര​ക്ത​ക്ക​റ​യു​ണ്ടാ​യി​രു​ന്നു.

ഷാ​ജി​യു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​നു​ശേ​ഷ​മെ ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തൂ. മൃ​ത​ദേ​ഹ​ത്തി​ന് അ​ടു​ത്തു നി​ന്നും ല​ഭി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ സു​ധ ബേ​ബി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.