/kalakaumudi/media/media_files/2026/02/24/img_2773-2026-02-24-20-04-10.jpeg)
ബംഗളൂരു: കർണാടകയിലെ മണ്ഡ്യയിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. മൈസൂരു സ്വദേശി നവീൻ എന്ന യുവാവിനെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയായ ഗീരിഷ് (47) ഉൾപ്പെടെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഒരു പെൺകുട്ടിയെ കാണാതായ കേസുമായി നവീനും അദ്ദേഹത്തിന്‍റെ ബന്ധുവിനും ബന്ധമുണ്ടെന്നാരോപിച്ചാണ് ആക്രമിച്ചത്. നവീനെ വിവസ്ത്രനാക്കി മർദിക്കുകയും ഇതിന്‍റെ ദൃശ്യങ്ങൾ അക്രമികൾ പകർത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.
കാണാതായ പെൺകുട്ടിയുടെ പിതാവ് നിങ്കണ്ണ, സഹോദരന്മാരായ ഗിരീഷ്, ഗണേഷ് എന്നിവരുടെ പരാതിയുടെയും സംശയത്തിന്‍റെയും അടിസ്ഥാനത്തിലാണ് ആക്രമണം ഉണ്ടായതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
