ട്യൂഷൻ സെന്ററിൽ 17 കാരനെ സഹപാഠികൾ ക്രൂരമായി മർദ്ധിച്ചു

ബു​ധ​നാ​ഴ്ച​യാ​ണ് എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ വി​ഘ്നേ​ഷി​നെ ചെ​റാ​യി യ​ക്ഷി​ത്ത​റ ഭാ​ഗ​ത്തു വ​ച്ച് സ​ഹ​പാ​ഠി​ക​ൾ മ​ർ​ദി​ച്ച​ത്. വി​ഘ്നേ​ഷി​ന്‍റെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി

author-image
Vineeth Sudhakar
New Update
IMG_2866

കൊ​ച്ചി: ചെ​റാ​യി​യി​ൽ 17 വ​യ​സു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ളാ​യ നാ​ലം​ഗ സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചെ​റാ​യി ഗു​രു​കു​ലം ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം.ബു​ധ​നാ​ഴ്ച​യാ​ണ് എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ വി​ഘ്നേ​ഷി​നെ ചെ​റാ​യി യ​ക്ഷി​ത്ത​റ ഭാ​ഗ​ത്തു വ​ച്ച് സ​ഹ​പാ​ഠി​ക​ൾ മ​ർ​ദി​ച്ച​ത്. വി​ഘ്നേ​ഷി​ന്‍റെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

മു​ന​മ്പം പോ​ലീ​സ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി എ​റ​ണാ​കു​ളം ജു​വ​നൈ​ൽ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. മ​ർ​ദി​ച്ച നാ​ലു​പേ​രും പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​വ​രാ​യ​തി​നാ​ലാ​ണ് ജു​വ​നൈ​ൽ കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

മ​ർ​ദി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ളു​മാ​യി കു​റ​ച്ച് ദി​വ​സം മു​മ്പ് പ​റ​വൂ​ർ വ​ച്ച് വി​ഘ്നേ​ഷ് വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി

kerala