സുല്‍ത്താന്‍ ബത്തേരി: 63.957 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് പിടിയില്‍

കാസര്‍ഗോഡ് മഞ്ചേശ്വരം ഇടനാട് സീത്താന്‍ഗോളി വികാസ് നഗര്‍ മുഹമ്മദ് സുമൈറിനെയാണ്(28)എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്

author-image
Vineeth Sudhakar
New Update
IMG_2863

സുല്‍ത്താന്‍ ബത്തേരി: 63.957 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് പിടിയില്‍. കാസര്‍ഗോഡ് മഞ്ചേശ്വരം ഇടനാട് സീത്താന്‍ഗോളി വികാസ് നഗര്‍ മുഹമ്മദ് സുമൈറിനെയാണ്(28)എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്
കഴിഞ്ഞ ദിവസം പൊന്‍കുഴിയില്‍ വാഹന പരിശോധനയിലാണ് ലഹരിവസ്തു കണ്ടെത്തിയത്. ചെന്നൈയില്‍നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സുമൈര്‍.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. വൈശാഖ്, അസി. ഇന്‍സ്‌പെക്ടര്‍മാരായ(ഗ്രേഡ്) സുരേഷ് വെങ്ങാലിക്കുന്നേല്‍, സി.വി. ഹരിദാസ്, പ്രിവന്‍റീവ് ഓഫീസര്‍മാരായ പി. കൃഷ്ണന്‍കുട്ടി, എ.എസ്. അനീഷ്, പി.ആര്‍. വിനോദ്, ടി.ഇ. ചാള്‍സ്‌കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ആര്‍. ധന്വന്ത്, കെ.യു. മുഹമ്മദ് നിഷാദ്, എസ്. ആദിത്യന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.കെ. അശ്വതി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അനു പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് ബസ് പരിശോധിച്ചത്.

ബംഗളൂരുവില്‍നിന്നു എറണാകുളം ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്നിനു രഹസ്യ വിപണിയില്‍ നാലുലക്ഷം രൂപ വില മതിക്കും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.