/kalakaumudi/media/media_files/2026/02/27/img_2874-2026-02-27-11-35-42.jpeg)
കൊച്ചി: ആലുവ യുസി കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിനി ആലീസിനു നേരെ കെ എസ് യു പ്രവർത്തകർ കരി ഓയില്‍ ആക്രമണം നടത്തി. കോളജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. പ്രതിഷേധത്തില്‍ ഒരു പൊലീസുകാരിക്കും പരിക്കേറ്റിട്ടുണ്ട്.
യൂണിയന്റെ നേതൃത്വത്തില്‍ കോളജില്‍ ഗസല്‍ നൈറ്റ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്ങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. കോളജ് നിര്‍ദേശം ലംഘിച്ച് രാത്രി ഏറെ വൈകി പരിപാടി സംഘടിപ്പിച്ചതിനെ തുടര്‍ന്ന് കെഎസ് യു പ്രവര്‍ത്തകരായ ഹരികൃഷ്ണന്‍, അജ്മല്‍, ബാദുഷ എന്നിവരെ കോളേജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണം എന്ന് ആരോപിച്ച് വ്യാഴം മുതല്‍ കെഎസ് യു അനിശ്ചിതകാലസമരം പ്രഖ്യാപിച്ചു. ഇതോടെ ക്ലാസുകള്‍ മാനേജ്‌മെന്റ് ഓണ്‍ലൈനിലേക്ക് മാറ്റുകയായിരുന്നു.ഇതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കിയ കെഎസ് യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന് നേരെ കരിഓയില്‍ ഒഴിക്കുകയയായിരുന്നു. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീന്‍, മിവ ജോളി എന്നിവര്‍ ഉള്‍പ്പടെ പത്തിലേറെ പേരാണ് ഇപ്പോൾ അറസ്റ്റിലായത്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
