തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച ബി ജെ പി പ്രവർത്തകൻ കീഴടങ്ങി

മംഗലപുരം സ്വദേശി രാജു (46) ആണ് മാസങ്ങൾ നീണ്ട ഒളിവുജീവിതത്തിന് ശേഷം മംഗലപുരം പോലീസ് സ്റ്റേഷനിൽ ഹാജരായത്

author-image
Vineeth Sudhakar
New Update
IMG_2909

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസിൽ ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ പോലീസിൽ കീഴടങ്ങി. മംഗലപുരം സ്വദേശി രാജു (46) ആണ് മാസങ്ങൾ നീണ്ട ഒളിവുജീവിതത്തിന് ശേഷം മംഗലപുരം പോലീസ് സ്റ്റേഷനിൽ ഹാജരായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ നവംബർ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി വോട്ട് ചോദിക്കാനെത്തിയതായിരുന്നു രാജു ഉൾപ്പെട്ട സംഘം. വോട്ട് ചോദിച്ചു മടങ്ങുന്നതിനിടെ ഇയാൾ വീട്ടമ്മയെ തടഞ്ഞുനിർത്തുകയും അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു.സംഭവത്തിന് പിന്നാലെ വീട്ടമ്മ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതോടെ രാജു ഒളിവിൽ പോയി. വിചാരണ കോടതിയിലും ഹൈക്കോടതിയിലുമായി മുൻകൂർ ജാമ്യത്തിനായി പലതവണ ശ്രമിച്ചെങ്കിലും കോടതികൾ അപേക്ഷ തള്ളി. പോലീസിന്റെ ഭാഗത്തുനിന്നും സമ്മർദ്ദം ശക്തമായതോടെയാണ് മറ്റ് വഴികളില്ലാതെ ഇയാൾ കീഴടങ്ങിയത്.

തുടർന്ന് മംഗലപുരം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു.