/kalakaumudi/media/media_files/2026/02/27/img_2914-2026-02-27-21-00-02.jpeg)
കൊച്ചി: തൃപ്പൂണിത്തുറയിൽ കഞ്ചാവുമായി മൂന്ന് യുവാക്കളെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിന്റെ മകൻ ആദം ഷീം ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. കാർത്തിക്, അമിത് ജോർജ് എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേർ.
കഴിഞ്ഞ 22-ാം തീയതി തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്ത് നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ പരിശോധിച്ചപ്പോൾ ഇവരുടെ കൈവശം നാല് ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാലും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചും പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറിയിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് പോലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
