അയർലൻഡിൽ മലയാളി യുവതിയെ കാണാതായി; ബ്രെ കടൽത്തീരത്ത് മൃതദേഹം കണ്ടെത്തി

യുവതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കുന്നതിനിടെ ബ്രെ (Bray) കടൽത്തീരത്തിന് സമീപം ഒരു മൃതദേഹം കണ്ടെത്തിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

author-image
Vineeth Sudhakar
New Update
death

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിൽ മലയാളി യുവതിയെ കാണാതായതായി പരാതി. ഡബ്ലിൻ ചെറിവുഡിൽ താമസിക്കുന്ന അശ്വതി രാജശേഖരനെ (26) ആണ് കാണാതായത്. യുവതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കുന്നതിനിടെ ബ്രെ (Bray) കടൽത്തീരത്തിന് സമീപം ഒരു മൃതദേഹം കണ്ടെത്തിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ഡബ്ലിനിലെ ഹെയ്‌സ് (Hays) കമ്പനിയിൽ ബിസിനസ് അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു അശ്വതി. നിലവിൽ ജോലി ചെയ്യുന്ന കമ്പനിയിലെ പ്രോജക്ട് വർക്കുമായി ബന്ധപ്പെട്ട് അശ്വതിക്ക് ലെറ്റർകെന്നിയിലേക്ക് (Letterkenny) സ്ഥലംമാറ്റം ലഭിച്ചിരുന്നു. ശനിയാഴ്ച അവിടേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത തിരോധാനം.

വെള്ളിയാഴ്ച ജോലി കഴിഞ്ഞ് അശ്വതി താമസസ്ഥലത്ത് എത്താതിരുന്നതിനെത്തുടർന്ന് പരിഭ്രാന്തരായ സുഹൃത്തുക്കളാണ് പോലീസിൽ പരാതി നൽകിയത്. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് അശ്വതി.

അശ്വതിക്കായി ഗാർഡ (അയർലൻഡ് പോലീസ്) തിരച്ചിൽ നടത്തുന്നതിനിടെയാണ് ശനിയാഴ്ച ബ്രെ കടൽത്തീരത്തിന് സമീപത്തുനിന്ന് ഒരു മൃതദേഹം കണ്ടെത്തിയത്.കണ്ടെത്തിയ മൃതദേഹം അശ്വതിയുടേതാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പോലീസ് നടപടികൾ പുരോഗമിക്കുകയാണ്.

അയർലൻഡിലെ മലയാളി കൂട്ടായ്മകളും പോലീസും ചേർന്ന് അശ്വതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പോലീസ് ഔദ്യോഗിക അറിയിപ്പ് നൽകും