വിഴിഞ്ഞത്തും മുക്കോലയിലും എക്‌സൈസ് റെയ്ഡ്: 74 ലിറ്റർ വിദേശമദ്യം പിടികൂടി

author-image
Vineeth Sudhakar
New Update
IMG_2955

വിഴിഞ്ഞം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിഴിഞ്ഞം, മുക്കോല പ്രദേശങ്ങളിൽ എക്‌സൈസ് അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ വൻ മദ്യശേഖരം പിടികൂടി. രണ്ടിടങ്ങളിൽ നിന്നായി 148 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 74 ലിറ്റർ വിദേശമദ്യമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

മദ്യം ചില്ലറ വിൽപ്പന നടത്തുന്നതിനായി എത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വരും ദിവസങ്ങളിലും പ്രദേശത്ത് കർശന പരിശോധന തുടരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.അനധികൃതമായി മദ്യം സംഭരിച്ചതിനും വിൽപന നടത്തുന്നതിനുമെതിരെ ഇവർക്ക് എതിരെ കേസ് എടുത്തിട്ട് ഉണ്ട്