/kalakaumudi/media/media_files/2025/01/30/4xQ5WZKWMNNbjOJbLt7e.jpg)
Rep. Img.
തിരുവനന്തപുരം: മുൻപ് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി, പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പോക്സോ കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി ശരി വെച്ചത്.മുട്ടത്തറ സ്വദേശി ജയകുമാർ എന്ന ജയൻ (65) ആണ് പ്രതി.കഴിഞ്ഞ മാസം എട്ടാം തിയ്യതി റോഡിലൂടെ നടന്ന് വരുന്ന കുട്ടിയെ സുഹൃദപരമായി ഇയാൾ അടുത്തേക്ക് വിളിച്ചു.മുൻപ് ഇയാളെ കണ്ട് പരിചയം ഉള്ള കുട്ടി അടുത്തേക്ക് ചെന്നു തുടർന്ന് ഇയാൾ കുട്ടിയെ പിടിച്ചു വെച്ച് ഉപദ്രവിക്കുക ആയിരുന്നു.കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്ക് ഏറ്റിട്ടുണ്ട്.തുടർന്ന് ഇയാൾ കുട്ടിയെ അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോകാൻ ശ്രമിക്കുകയും ആയിരുന്നു.അവിടെ നിന്ന് ഓടി രക്ഷപ്പെട്ട കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു.ഉടൻ തന്നെ പോലീസിൽ വിവരം അറീക്കുക ആയിരുന്നു.2012 മെയ് മാസത്തിൽ കല്യണ മണ്ഡപത്തിൽ വാച്ചറായി ജോലി നോക്കുന്നതിനു ഇടയിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിൽ 7 വർഷം ശിക്ഷ കഴിഞ്ഞു ഇറങ്ങിയതാണ് ഇയാൾ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
