ഭാര്യയെ കൊന്ന് രക്ഷപ്പെടുന്നതിനിടെ അപകടത്തിൽപ്പെട്ട ഭർത്താവിനെ കസ്റ്റഡിയിലെടുക്കാൻ പോലീസ്

അപകടത്തിൽ ഗുരുതര പരിക്കുകളോടെ ഇയാളെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്

author-image
Vineeth Sudhakar
New Update
IMG_2960

എറണാകുളം : എറണാകുളം കീഴില്ലത്ത് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി രക്ഷപ്പെടുന്നതിനിടെ ഭർത്താവ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. ഞായറാഴ്ച രാവിലെ 11 ഓടെ ഭാര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ജിബി മോളെ (36 )ശ്വാസം മുട്ടിച്ചു കൊന്ന ശേഷം  കോതമംഗലം സ്വദേശിയായ ഭർത്താവ് ലൈജു സംഭവ സ്ഥലത്തുനിന്നും ബൈക്കിൽ കടന്നു കളയുകയായിരുന്നു.
അമിത വേഗത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പെരുമ്പാവൂർ കുറുപ്പംപടി പട്ടാലിന് സമീപം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ഇയാളെ കളമശേരി മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു.
ലൈജുവിന്‍റെ രണ്ടാം ഭാര്യയാണ് ജിബി മോൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവർ കീഴില്ലത്ത് ഹോട്ടൽ നടത്തി വരികയായിരുന്നു.
 മരിച്ച ജിബി മോൾക്ക് രണ്ട് മക്കൾ ഉണ്ട്. ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുക്കാത്തതിന്‍റെ പേരിൽ കുറച്ച് നാൾ ലൈജു ജയിലിൽ കഴിഞ്ഞിരുന്നു.പിന്നീട് പുറത്തിറങ്ങിയ ഇയാൾ രണ്ടാം ഭാര്യയുമായി എന്നും വഴക്കിടുമായിരുന്നു എന്നാണ് സമീപ വാസികൾ പറയുന്നത്